ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് തടവും പിഴയും
1452647
Thursday, September 12, 2024 3:08 AM IST
അടൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ചുവർഷവും ഒരുമാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പെരിങ്ങനാട് മുളമുക്ക് ഇടപ്പുരയിൽ പ്രൈസ് കുട്ടിയെയാണ് (72) അടൂർ അതിവേഗ കോടതി ജഡ്ജി റ്റി. മഞ്ജിത് ശിക്ഷിച്ചത്. പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
അടൂർ ഡിവൈഎസ്പിയായിരുന്ന ആർ. ജയരാജ് അന്വേഷിച്ചു കുറ്റപത്രം ഹാജരാക്കിയ കേസിൽ ഇന്ത്യൻ ശിക്ഷാനിയമവും പോക്സോ ആക്റ്റും പ്രകാരവും പ്രതി കുറ്റക്കാരാനാണെന്നു കണ്ടെത്തി കോടതി ശിക്ഷിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിക്കു കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.