ഓ​ണം പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട നാ​ളെ തു​റ​ക്കും
Thursday, September 12, 2024 3:08 AM IST
ശ​ബ​രി​മ​ല: ഓ​ണ​ക്കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട നാ​ളെ തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും.

ക​ന്നി​മാ​സ പൂ​ജ​ക​ള്‍​കൂ​ടി ഉ​ള്ള​തി​നാ​ല്‍ ഭ​ക്ത​ര്‍​ക്ക് തു​ട​ര്‍​ച്ച​യാ​യ ഒ​ന്‍​പ​ത് ദി​വ​സം ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ക​ന്നി​മാ​സ പൂ​ജ​ക​ള്‍​ക്ക് ശേ​ഷം 21-നാ​ണ് ന​ട അ​ട​യ്ക്കു​ക.


ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്രാ​ടം നാ​ളി​ല്‍ മേ​ല്‍​ശാ​ന്തി​യു​ടെ​യും തി​രു​വോ​ണ​ത്തി​ന് ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ​യും അ​വി​ട്ടം നാ​ളി​ല്‍ പോ​ലീ​സി​ന്‍റെ​യും വ​ക​യാ​യി സ​ന്നി​ധാ​ന​ത്ത് ഓ​ണ സ​ദ്യ​യു​ണ്ടാ​കും.