യു​വാ​വി​നെ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കാ​ണാ​താ​യ​താ​യി സം​ശ​യം
Sunday, September 15, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ര്‍ പാ​ല​ത്തി​ല്‍നി​ന്നു യു​വാ​വ് ന​ദി​യി​ല്‍ ചാ​ടി​യ​താ​യി സം​ശ​യം. ആ​ന​ന്ദ​പ്പ​ള​ളി ആ​ശാ​രി​യ​ത്ത് ജി​തി​ന്‍ സു​ബു (25) വി​നെ​യാ​ണ് കാ​ണാ​താ​യ​താ​യി പ​റ​യു​ന്ന​ത്. ബൈ​ക്കും ചെ​രു​പ്പും പാ​ല​ത്തി​ന് സ​മീ​പം ക​ണ്ട​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

പോ​ലീ​സ് അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ഫ​യ​ര്‍ഫോ​ഴ്‌​സി​ലെ സ്‌​കൂ​ബാ ടീം ​അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു.


ജി​തി​ന്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വീ​ടുവി​ട്ട് പോ​ന്നി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. എ​ന്നാ​ല്‍ യു​വാ​വ് ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​ത് ആ​രും ക​ണ്ടി​ട്ടി​ല്ല. യു​വാ​വി​നെ കാ​ണാ​താ​യ​താ​യി അ​ടൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.