ഭ​ര​ണ​ഘ​ട​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Sunday, September 15, 2024 3:24 AM IST
ചെ​ങ്ങ​രൂ​ര്‍: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞും അ​റി​യി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം തി​രു​വ​ല്ല ക്ല​സ്റ്റ​റാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. 10 സ്‌​കൂ​ളു​ക​ളാ​ണ് തി​രു​വ​ല്ല ക്ല​സ്റ്റ​റി​ല്‍ ഉ​ള്ള​ത്. പ​ദ്ധ​തി​യു​ടെ ക്ല​സ്റ്റ​ര്‍ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​രൂ​ര്‍ സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ഞ്ഞു​കോ​ശി പോ​ള്‍ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളി​ന്‍റെ പൂ​മു​ഖ​ത്ത് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ഥാ​പി​ച്ച പ്രീ​യാം​ബി​ള്‍ ഫ​ല​ക​വും കു​ഞ്ഞുകോ​ശി പോ​ള്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ എ​ല്‍​ഇ​ഡി ബോ​ര്‍​ഡി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​എ​ച്ച്. അ​ന്‍​സിം നി​ര്‍​വ​ഹി​ച്ചു.


പി​ടി​എ പ്ര​സി​ഡന്‍റ് ജോ​യ് സാം ​കെ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ്‌​സി പി. ​പാ​വു, എ.​ അ​രു​ണ്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ.​ റാ​ണി കോ​ശി, മു​ഹ​മ്മ​ദ് ഹു​നൈ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.