പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കഴിഞ്ഞദിവസം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനന്ദപ്പള്ളി പോത്തനാട് ആശാരിയത്ത് ജിതിന് സുബുവിന്റെ (25) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പത്തോടെ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ജിതിന് സുബുവിനെ കാണാതായത്. പിന്നീട് നടന്ന പരിശോധനയില്‍ അച്ചന്‍കോവിലാറിന്റെ തീരത്ത് ചെരുപ്പും കൈപ്പട്ടൂര്‍ പാലത്തിനു സമീപം ബൈക്കും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.