മല്ലപ്പള്ളി: വിശ്വകർമജയന്തി ദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിക്കുകയും ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ബിഎംഎസ് മല്ലപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി.
തിരുമാലിട മഹാദേവക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ടൗണിൽ ബിഎംഎസ് സംസ്ഥാന സമിതിയംഗം പി.എസ്. ശശി ഉദ്ഘാടനം ചെയ്തു. പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. അജികുമാർ, കെ.എസ്. സുരേഷ്കുമാർ, അനിൽകുമാർ, രാജൻ, ശങ്കരനാരയണൻ എന്നിവർ പ്രസംഗിച്ചു.