മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീസ​മൂ​ഹം ശ​താ​ബ്ദി: മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം ന​ട​ത്തി
Thursday, September 19, 2024 2:50 AM IST
തി​രു​വ​ല്ല: മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീസ​മൂ​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി തി​രു​വ​ല്ല മേ​രി​ഗി​രി അ​തി​ഭ​ദ്രാ​സ​ന മ​ന്ദി​ര​ത്തി​ൽനി​ന്നു ക​ത്തീ​ഡ്ര​ൽ ദേ​വാ​ല‍​യ​ത്തി​ലേ​ക്ക് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം ന​ട​ത്തി. തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശീർ​വ​ദി​ച്ചു.

ക​ത്തീ​ഡ്ര​ലി​ലെ ക​ബ​റി​ട​ത്തി​ലെ ധൂ​പ​പ്രാ​ർ​ഥ​ന​യ്ക്കുശേ​ഷം സ​ന്ധ്യാപ്രാ​ർ​ഥ​ന​യും വിശുദ്ധ ​കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും ന​ട​ത്തി. ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് വ​ച​നസ​ന്ദേ​ശം ന​ൽ​കി.


സു​പ്പീരി​യ​ർ ജ​ന​റാ​ൾ ഡോ. ​മ​ദ​ർ ആ​ർ​ദ്ര, തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, മ​ദ​ർ ജോ​ബ്സി, മ​ദ​ർ സാ​ന്ദ്ര, മ​ദ​ർ തേ​ജ​സ്‌, മ​ദ​ർ ത​മീം, മ​ദ​ർ ജോ​സ്ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.