മഞ്ഞിനിക്കര ദയറായില്‍ അഖണ്ഡപ്രാര്‍ഥന
Thursday, September 19, 2024 3:01 AM IST
മ​ഞ്ഞി​നി​ക്ക​ര: മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് ദ​യ​റാ​യി​ല്‍ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ന്‍ ബാ​വാ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ന​ട​ത്തി​വ​രാ​റു​ള്ള വാ​ര്‍​ഷി​ക അ​ഖ​ണ്ഡ​പ്രാ​ര്‍​ഥ​ന അ​ടു​ത്ത 12, 13 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

12നു ​രാ​വി​ലെ 7.30ന് ​ഐ​സ​ക് മാ​ര്‍ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 10നു ​മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.


11ന് ​ഐ​സ​ക് മാ​ര്‍ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​ന​പ്ര​സം​ഗം ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ഫാ. എ​മി​ല്‍ വേ​ലി​ക്ക​ക​ത്ത് ധ്യാ​നം ന​യി​ക്കും. വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​സാ​ജ​ന്‍ ജോ​ണ്‍ ഓ​മ​ല്ലൂ​ര്‍ പ്ര​സം​ഗി​ക്കും.

13നു ​രാ​വി​ലെ അ​ഞ്ചി​നു ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റ​വ. ജേ​ക്ക​ബ് തോ​മ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മാ​ട​പ്പാ​ട്ട് അ​റി​യി​ച്ചു.