എംസി റോഡിൽ മത്സ്യമാലിന്യം തള്ളി
1458958
Saturday, October 5, 2024 2:55 AM IST
അടൂർ: എംസി റോഡിൽ വടക്കടത്തുകാവിൽ മത്സ്യമാലിന്യം തള്ളി. വടക്കടത്തുകാവ് എംഎംടി ഐടിസിക്കു സമീപമാണ് രാത്രിയിൽ ആരോ മത്സ്യമാലിന്യം തള്ളിയത്.
നാട്ടുകാരുടെ പരാതിയെത്തുടർന്നു പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ദുർഗന്ധം അസഹനീയമായതിനാൽ അഗ്നിശമന സേനയുടെ സഹായം തേടി. പോലീസിന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് റോഡിൽനിന്നു മാലിന്യം നീക്കം ചെയ്തു. അടൂർ പോലീസ് കേസെടുത്തു.
അടൂർ മേഖലയിൽ ശുചിമുറി മാലിന്യം ഉൾപ്പെടെ റോഡിലും നീരൊഴുക്കുള്ള തോടുകളിലും കനാലിലും തള്ളുന്നതു പതിവായി വരികയാണ്. ഇതു സംബന്ധിച്ച പരാതികൾ പോലീസിൽ ലഭിക്കുന്നുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമല്ല.