ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കു തുടക്കമായി
1461077
Tuesday, October 15, 2024 12:08 AM IST
പുല്ലാട്: ഉപജില്ല സ്കൂള്‍ ശാസ്ത്രമേള പുല്ലാട് എസ് വി ഹൈസ്കൂളില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. അജിത, ഉപജില്ലവിദ്യാഭ്യാസ ഓഫീസര്‍ സി.വി. സജീവ്, പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രന് നായര്‍, എച്ച്എം ഫോറം കണ്‍വീനര്‍ കെ. വിജയകുമാര്‍, ജറല്‍ കണ്‍വീനര്‍ കെ. ലാല്‍ജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.