ചേ​ർ​ത്ത​ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വ്യാജമ​ദ്യവി​ല്പ​ന വ്യാ​പ​ക​മാകുന്നു
Saturday, October 1, 2022 11:00 PM IST
തുറ​വൂ​ർ: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ദ്യ​വി​ല്പ​ന വ്യാ​പ​ക​മാ​കു​ന്നു. സ​ർ​ക്കാ​ർ ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളി​ൽനി​ന്ന് വ​ൻ​തോ​തി​ൽ മ​ദ്യം വാ​ങ്ങി ചി​ല്ല​റ​യാ​യി വി​ൽ​ക്കു​ന്ന സം​ഘ​മാ​ണ് ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം അ​വ​ധി വ​ന്ന​തോ​ടു​കൂ​ടി വ​ൻ തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ചു​ള്ള വി​ൽ​പ്പ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ വ​ൻ​തോ​തി​ൽ ബി​വ​റേ​ജ​സ് കോ​ർ​പറേ​ഷ​ൻ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽനി​ന്നു മ​ദ്യം വാങ്ങി ശേ​ഖ​രി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽവ​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

വ​ലി​യ വി​ല​യാ​ണ് ഈ ​സം​ഘം മ​ദ്യ​ത്തി​ന് ഈ​ടാ​ക്കു​ന്ന​ത്. നാ​നൂറു രൂ​പ​യു​ടെ അ​ര​ക്കു​പ്പി മ​ദ്യ​ത്തി​ന് 600 രൂ​പ മു​ത​ൽ 800 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ള്ള വി​ൽ​പ​ന​യാ​ണ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും മ​റ്റും ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​ൽ​പ​ന​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്നു​ണ്ടെ​ന്ന സം​സാ​ര​വു​മു​ണ്ട്.

ഇ​തോ​ടൊ​പ്പം ത​ന്നെ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ൽ​പ്പ​ന​യും ഈ ​പ്ര​ദേ​ശ​ത്തു ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ് ഒ​ന്നാം തീ​യ​തി​യും ഗാ​ന്ധി​ജ​യ​ന്തി​യും പ്ര​മാ​ണി​ച്ച് തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​വ​ധി ആ​യ​തു​കൊ​ണ്ട് വ്യാ​ജമ​ദ്യ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യി ന​ട​ക്കൂ​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജമ​ദ്യ വി​ല്പ​ന വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഭ​യ​വും നാ​ട്ടു​കാ​രി​ലു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള മ​ദ്യ​വി​ല്പ​ന​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു .