കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു
1438529
Tuesday, July 23, 2024 10:49 PM IST
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപമുള്ള മീനച്ചിലാറ്റിലെ കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം.
ഈരാറ്റുപേട്ട ഗവ. എംഎൽപി സ്കൂളിലെ വിദ്യാർഥിയും ഷമീറിന്റെ മകനുമായ സുൽത്താൻ (9), സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോയത്. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു. ഭാര്യ: സലീന.