അകലക്കുന്നത്ത് "ശുചിത്വഭവനം സുന്ദരഭവനം' പദ്ധതിക്ക് തുടക്കമായി
1459235
Sunday, October 6, 2024 3:59 AM IST
അകലക്കുന്നം: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശുചിത്വ ഭവനം, സുന്ദര ഭവനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന ദാനവും കളക്ടർ നിർവഹിച്ചു. പഞ്ചായത്തിനെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദും പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പോഗ്രാം കോ-ഓർഡിനേറ്റർ നോബി സേവ്യറും പ്രഖ്യാപിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതികളെ പ്പറ്റി വിശദീകരിച്ചു. ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു, ശ്രീലത ജയൻ, രാജശേഖരൻ നായർ, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോർജ് തോമസ്, ഷാന്റി ബാബു,
ടെസി രാജു, കെ.കെ. രഘു, ജീന ജോയ്, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, മെഡിക്കൽ ഓഫീസർമാരായ വിമി ഇക്ബാൽ, ധന്യ ടി. ഗോപാൽ, എസ്. വസുത, ശുചിത്വ മിഷൻ ഓഫീസർമാരായ ആശിഷ്, ഷഫി ജോൺ, നിർവഹണ ഉദ്യോഗസ്ഥ അമല മാത്യു എന്നിവർ പ്രസംഗിച്ചു.