വൈഎംസിഎ സബ് റീജണ്‍ ഭാരവാഹികൾ
1223600
Thursday, September 22, 2022 10:13 PM IST
ചെറുതോണി: വൈഎംസിഎ ഇടുക്കി സബ് റീജണ്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജേക്കബ് പോൾ പുല്ലൻ -ചെയർമാൻ, വർഗീസ് വെട്ടിയാങ്കൽ, അമൽ ബേബി-വൈസ് ചെയർമാൻമാർ, റെജി ജോർജ്-ജനറൽ കണ്‍വീനർ, സബ് കമ്മിറ്റി കണ്‍വീനർമാരായി അഡ്വ. ബാബു ജോർജ്, പി.ജി.ലാൽ പീറ്റർ, ജോബിൻ ജോസ്, ബാബു കണ്ണങ്കര, എം.കെ. ജോസഫ്, ലിസി തോമസ്, സനു വർഗീസ്, രജിത് ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.ചെറുതോണി മഹാറാണി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കണ്‍വീനർ യു.സി.തോമസ് അധ്യക്ഷത വഹിച്ചു.
സൗത്ത് വെസ്റ്റ് ഇന്ത്യ റീജണ്‍ ട്രഷറർ വർഗീസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജനറൽ കണ്‍വീനർ സി.സി. തോമസ്, ജോർജ് ജേക്കബ്, എം.സി. ജോയി, ബേബി പോൾ, ദിപു ജോസഫ്, ബോബൻ ജോണ്‍, ജേക്കബ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.