തൊടുപുഴ സെന്റ് മേരീസ് ആശുപത്രി: ദശാബ്ദങ്ങൾ പിന്നിടുന്ന ഹൃദയബന്ധം
1226299
Friday, September 30, 2022 10:40 PM IST
തൊടുപുഴ: കഴിഞ്ഞ 23 വർഷത്തിനിടെ ഒരു ലക്ഷത്തോളം ഹൃദ്രോഗികൾക്ക് സ്വാന്തനസ്പർശമേകിയ തൊടുപുഴ സെന്റ് മേരീസ് ആശുപത്രി ഹൃദ്രോഗ പരിചരണത്തിൽ വേറിട്ടു നിൽക്കുന്നു. മധ്യകേരളത്തിലെ ജനങ്ങൾക്ക് സമഗ്രമായ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി നിലകൊള്ളുന്ന സെന്റ് മേരീസ് ഹോസ്പിറ്റൽ ആതുര സേവനരംഗത്ത് ആറു ദശകങ്ങൾ പൂർത്തിയാക്കി.
ഹൃദ്രോഗ വിഭാഗത്തിൽ പരിചയസന്പന്നരായ നാല് സീനിയർ കാർഡിയോളജിസ്റ്റുമാരുടെ നേതൃത്വത്തിലുള്ള ടീം 24 മണിക്കൂറും ഇവിട സേവനം ചെയ്യുന്നു. അത്യാധുനിക കാർഡിയാക് കാത്ത് ലാബ് സംവിധാനം വഴി പതിനായിരത്തിൽപ്പരം രോഗികൾ ആൻജിയോഗ്രാം ചികിൽസ ഫലപ്രദമായി നേടിക്കഴിഞ്ഞു.
പേസ് മേക്കർ ഇംപ്ലാന്റേറഷൻ സർജറി, ഇക്കോകാർഡിയോഗ്രാഫി, കളർ ഡോപ്ലർ, അത്യാധുനിക കാർഡിയാക് ഐസിയു എന്നിവ 24 മണിക്കൂറും സുസജ്ജമാണ്. ഹൃദയാഘാതത്തെത്തുടർന്ന് വളരെ ഗുരുതരാവസ്ഥയിൽ (കാർഡിയോജനിക് ഷോക്ക്, പൾമണറി എഡിമ, കംപ്ലീറ്റ് ഹാർട്ട് ബ്ലോക്ക് തുടങ്ങിയവ) വരുന്ന രോഗികൾക്ക് മെക്കാനിക്കൽ വെന്റിലേഷൻ, ഇൻട്രാഅയോർട്ടിക് ബലൂണ് പന്പ്, പേസ്മേക്കർ എന്നി സജ്ജീകരണങ്ങൾവഴി വളരെ സങ്കീർണമായ ആൻജിയോ പ്ലാസ്റ്റി ചികിൽസ ആശുപത്രിയിൽ ചെയ്തുവരുന്നു.
അത്യാധുനിക ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം, ട്രോമ കെയർ, ഓർത്തോ, ന്യൂറോ സർജറി ആൻഡ് ന്യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി, ഗ്യാസ്ട്രോ സർജറി, ജനറൽ സർജറി, തൈറോയ്ഡ് സർജറി, കീഹോൾ സർജറി, ഇഎൻടി വിഭാഗം, നെഫ്രോളജി വിഭാഗങ്ങളും ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റും ലിവർ കെയർ യൂണിറ്റും സ്ട്രോക്ക് യൂണിറ്റും നൂറുകണക്കിന് രോഗികൾക്ക് ആശ്രയകേന്ദ്രമാണ്.