സൺഡേസ്കൂൾ കലോത്സവം
1227849
Thursday, October 6, 2022 10:52 PM IST
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ലാ സൺഡേസ്കൂൾ കലോത്സവം വകയാർ സെന്റ് മേരീസ് പള്ളിയിൽ ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫാ. മാത്യു പേഴുംമൂട്ടിൽ, ഫാ. ബിജോയി തുണ്ടിയത്ത്, സിസ്റ്റർ എൽസീന, കെ.കെ. വർഗീസ്, ഫിലിപ്പ് ജോർജ്, എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ നെടുമൺകാവ് സെന്റ് മേരീസ്, അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് ഇടവകകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു.