കുരുന്നുകൾ ആദ്യാക്ഷരമെഴുതി
1227851
Thursday, October 6, 2022 10:52 PM IST
പത്തനംതിട്ട: ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനു തിരക്ക്. ഇലവുംതിട്ട മൂലൂർ സ്മാരകം, നിരണം കണ്ണശ സ്മാരകം, കടമ്മനിട്ട സ്മാരകം എന്നിവിടങ്ങളിൽ വിദ്യാരംഭത്തോടനുബന്ധിച്ച് സാംസ്കാരിക, സാഹിത്യ നായകൻമാർ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രങ്ങളിൽ ആചാര്യൻമാരുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് ചടങ്ങുകൾ നടന്നു..
ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ഇലവുംതിട്ടയിൽ വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്, അശോകന് ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
കടമ്മനിട്ട ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭത്തിന് വി.കെ. പുരുഷോത്തമൻപിള്ള നേതൃത്വം നൽകി.
കണ്ണങ്കോട് കത്തീഡ്രലിൽ
അടൂർ: കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ചു. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രാർഥനയും തുടർന്ന് ആദ്യാക്ഷരം കുറിക്കലും നടന്നു.
ഇടവക വികാരി ഫാ. ജോൺ തോമസിന്റെ അധ്യക്ഷതയിൽ സഹവികാരി ഫാ. ജോൺ ജോർജ്, ഫാ. ജസ്റ്റിൻ കെ. ഏബ്രഹാം, ട്രസ്റ്റി കെ. എം. വർഗീസ്, സെക്രട്ടറി ഷിബു ചിറക്കാരോട്ട്, പ്രഫ. ഡി.കെ. ജോൺ, ഡോ. വർഗീസ് പേരയിൽ, ജെൻസി കടുവൽ, ബേബി ജോൺ, ബാബു കുളത്തൂർ, പി.ജി. വർഗീസ്, മോൻസി ചെറിയാൻ, ജേക്കബ് ബേബി, ജെസി തോമസ്, രാജൻ ജോൺ, റോജിൻ എം. ജോർജ്, ഷീജി രാജു, കുര്യൻ കോശി, ജോർജ് അനിയൻ, ആൽവിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
വെണ്ണിക്കുളത്ത്
വെണ്ണിക്കുളം: പ്രവാസി സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തി. കുഞ്ഞുങ്ങൾക്ക് സിനിമാ സംവിധായകൻ ലാൽജി ജോർജ് ആദ്യാക്ഷരം കുറിച്ചു. ചടങ്ങുകൾക്ക് ബിജു ജേക്കബ് കൈതാരം, വിജു സ്കറിയ, രാജൻ റാഫേൽ, രമേഷ് കുമാർ, അച്ചാമ്മ തോമസ് എന്നിവർ നേതൃത്വം നൽകി. ആദ്യാക്ഷരം കുറിച്ച കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകി.
നിരണം കണ്ണശ സ്മാരകത്തിൽ
തിരുവല്ല: നിരണം കണ്ണശസ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുട്ടികൾ ആദ്യാക്ഷരമെഴുതി. ഇതോടനുബന്ധിച്ച സമ്മേളനം തിരുവല്ല എഇഒ വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു.
എം.പി. ഗോപാലകൃഷ്ണൻ, എ. ഗോകുലേന്ദ്രൻ, പ്രഫ.എ,ടി. ളാത്തറ, പ്രഫ.കെ.വി. സുരേന്ദ്രനാഥ്, ഡോ.വറുഗീസ് മാത്യു. ഡോ.എം.കെ. ബാനി, ഡോ.വാണി ആർ. നായർ, കെ.എം.രമേശ് കുമാർ, സുരേഷ് പരുമല എന്നിവർ നേതൃത്വം നൽകി.