ഗവൺമെന്റ് കോണ്‍ട്രാക്ടർമാർ ടെന്‍ഡര്‍ ബഹിഷ്കരിക്കും
1228309
Friday, October 7, 2022 10:49 PM IST
നെടുങ്കണ്ടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ. കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 10 മുതല്‍ ടെന്‍ഡര്‍ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2021 ലെ ഡിഎസ്ആര്‍ ഉടന്‍ നടപ്പിലാക്കുക, അടങ്കല്ത്തുകയോ പൂര്‍ത്തിയാക്കല്‍ കാലാവധിയോ പരിഗണിക്കാതെ എല്ലാ കരാറുകളിലും വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തുക, ടാറിന് വില വ്യത്യാസം നല്‍കാനുള്ള ധനവകുപ്പിന്റെ ഉത്തരവുകള്‍ നടപ്പാക്കുക, അഞ്ചു ലക്ഷം രൂപയില്‍ താഴെവരുന്ന കരാര്‍ പ്രവര്‍ത്തികള്‍ ഇ-ടെന്‍ഡറില്‍നിന്ന് ഒഴിവാക്കുക, രൂപകല്പനകളിലെയും അടങ്കലുകളിലെയും പിഴവുകള്‍ക്ക് കരാറുകാരെ ശിക്ഷിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വന്‍കിട കരാറുകാര്‍ക്ക് ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ 20 ശതമാനം തുക അനുവദിച്ചു നല്‍കുന്നുണ്ട്. വന്‍കിട കരാറുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സാധാരണ കരാറുകാരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലങ്കില്‍ ഡിസംബര്‍ ഒന്ന് മുതല്‍ കരാറുകാര്‍ സമ്പൂര്‍ണ്ണ സമരത്തിലേക്ക് കടക്കുമെന്നും ഭാരവാഹികളായ ബി. ശശിധരന് നായര്‍, അജി കുളത്തുങ്കല്‍ എന്നിവര്‍ അറിയിച്ചു.