പെൻഷൻ ഭവൻ ഉദ്ഘാടനം ചെയ്തു
1243214
Friday, November 25, 2022 10:42 PM IST
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ പെൻഷൻ ഭവൻ മന്ദിരോദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു.
എംഎൽഎ സൗജന്യമായി നൽകിയ സ്ഥലത്താണ് പെൻഷൻ ഭവൻ നിർമിച്ചത്. നിർമാണം നടത്തിയ കരാറുകാരനെ കെ.എൻ. ശശിധരൻ നായർ ആദരിച്ചു.
കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ആർ. രഘുനാഥൻ നായർ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്നാൽ, പഞ്ചായത്തംഗം എം.വി. ജോർജ്, സി.കെ. ഗോപിനാഥൻ നായർ, ജോസഫ് മൂലശേരി, എൻ. ചന്ദ്രബാബു, മാർട്ടിൻ ജോസഫ്, ടി. ചെല്ലപ്പൻ, എ.എൻ. മുകുന്ദദാസ്, അഡ്വ. ജോണ്സണ് ജോസഫ്, എം.ജെ. മേരി എന്നിവർ പ്രസംഗിച്ചു.