സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര
Friday, November 25, 2022 10:42 PM IST
നെ​ടുങ്ക​ണ്ടം: നെ​ടുങ്കണ്ടം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കായി പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാപ​ക​രും നെ​ടുങ്ക​ണ്ടം ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്ന് പൊ​തുഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച് എ​ഴു​കും​വ​യ​ലി​ൽ എ​ത്തി​. എ​ഴു​കും​വ​യ​ൽ സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര​യു​ടെ ഉ​ദ്ദേ​ശല​ക്ഷ്യ​ങ്ങ​ൾ നെ​ടുങ്കണ്ടം ബിആ​ർസി​യി​ലെ സ്പെ​ഷൽ എ​ഡ്യു​ക്കേ​റ്റ​ർ വി​ശ​ദീ​ക​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ​സാ​ബു മാ​ത്യു മ​ണി​മ​ല​ക്കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ജോ​ണി പു​തി​യാം​പ​റ​ന്പി​ൽ, ​പ്രി​ൻ​സ് വ​ട​ക്കേ​ക്ക​ര തുടങ്ങിയവർ പ്രസംഗിച്ചു. സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ക്കു​വാ​നും കു​ട്ടി​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ന​ൽ​കി.
തു​ട​ർ​ന്ന് എ​ഴു​കും​വ​യ​ൽ പോ​സ്റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ൾ പോ​സ്റ്റ് കാ​ർ​ഡ് വാ​ങ്ങി സ​ന്ദേ​ശം എ​ഴു​തി അ​യ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം കി​ട്ടി. പി​ന്നീ​ടു​ള്ള യാ​ത്ര ഫി​ഷ് ലാ​ൻഡി​ലേ​ക്കാ​യി​രു​ന്നു.