സൗഹൃദ ഫുട്ബോൾമത്സരം നടത്തി
1243445
Sunday, November 27, 2022 2:36 AM IST
തൊടുപുഴ: ജനമൈത്രി പോലീസിന്റെയും കേരളാവിഷന്റെയും ആഭിമുഖ്യത്തിൽ ലോകകപ്പിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു സന്ദേശം നൽകി. സിഒഎ ജില്ലാ പ്രസിഡന്റ് സനീഷ് മാനുവൽ അധ്യക്ഷത വഹിച്ചു. തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണു കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിൽ ജനമൈത്രി പോലീസ് ഒന്നാം സ്ഥാനവും സിവിൽ സർവീസ് ഇടുക്കി രണ്ടാം സ്ഥാനവും നേടി. സമ്മാനദാനം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.