നെടുങ്കണ്ടം: നെടുങ്കണ്ടം കൈലാസപ്പാറ മെട്ടില്‍ മധ്യവയസ്കനെ പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈലാസപ്പാറ മാമൂട്ടില്‍ ചന്ദ്രനാണ്(48) മരിച്ചത്. ഇയാളുടെ വീടിന് സമീപമുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയുടെ തൊട്ടടുത്തായി 30 അടി താഴ്ചയിലായാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.
ദേഹത്ത് മുറിവുകള്‍ ഉള്ളതിനാല്‍ പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഫോറന്‍സിക് വിഭാഗം ഇന്നു സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വള്ളിയമ്മാളാണ് ഭാര്യ. മക്കള്‍ അമല്‍, അഭിനയ.