ജലനിധി പദ്ധതിയുടെ മോട്ടോറും ഹോസുകളും മോഷ്ടിക്കാന്‍ ശ്രമം
1263406
Monday, January 30, 2023 11:02 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം മൈനര്സിറ്റിമെട്ടില് ജലനിധി പദ്ധതിയുടെ മോട്ടോറും ഹോസുകളും മോഷ്ടിക്കാന്‍ ശ്രമം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡിലെ പദ്ധതിയിലാണു മോഷണശ്രമം നടന്നത്.
17ാം വാര്‍ഡിലെ ജലനിധി കുടിവെള്ള പദ്ധതിക്കായി ടാങ്കില്‍ 25 എച്ച്പിയുടെ മോട്ടറാണു സ്ഥാപിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപ മുടക്കിയാണ് പ്രദേശത്തു 180 കുടുംബങ്ങള്‍ക്കായി പദ്ധതി നടപ്പിലാക്കിയത്. സമീപത്തുതന്നെയുള്ള ചെക്കുഡാമില്നിന്നു കഴിഞ്ഞദിവസം മോട്ടര്‍ മോഷണം പോയിരുന്നു. പ്രദേശവാസിയായ വരകുകാലായില്‍ കരുണാകരന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെയാണ് മൈനര്സിറ്റിമെട്ടില് ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. സമീപത്തെ മോട്ടോര്‍ പുര തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്.
സംഭവം സംബന്ധിച്ചു ജലനിധി കമ്മിറ്റി നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.