കാട്ടാന ശല്യം: യൂത്ത് കോൺഗ്രസ് നിരാഹാരസമരം ആരംഭിച്ചു
1263984
Wednesday, February 1, 2023 10:31 PM IST
രാജകുമാരി: കാട്ടാനശല്യം നിയന്ത്രിക്കുന്നതിനു ശാശ്വതപരിഹാരം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണ്‍ പൂപ്പാറയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. മനുഷ്യജീവനേക്കാള്‍ വന്യമൃഗങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ നയത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായാണു നിരാഹാര സമരം.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, സേനാപതി വേണു, ആര്. ബാലന്‍പിള്ള, എം.പി. ജോസ്, ജി. മുരളീധരന്, സി.എസ്. യശോധരന്, ബെന്നി തുണ്ടത്തില്‍, എസ്. വനരാജ് എന്നിവര്‍ പ്രസംഗിച്ചു.
ട്രാഫിക് ബോധവത്കരണ സെമിനാര്‍
നെടുങ്കണ്ടം: ജെസിഐ നെടുങ്കണ്ടം ടൗണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ട്രാഫിക് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു ട്രാഫിക് ബോധവത്കരണ പരിപാടി നടത്തിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. സൂരജ് ക്ലാസെടുത്തു. ജെസിഐ ഹാളില്‍ നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് അനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി ജോര്‍ജ്, കെ.എ. അഭിലാഷ്, പി.ആര്. രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.