കാട്ടാന ശല്യം: ദ്രുതകർമസേന ഇന്നെത്തും
1264550
Friday, February 3, 2023 11:01 PM IST
രാജകുമാരി: രൂക്ഷമായകാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേനയിലെ വിദഗ്ധ സംഘം ശനിയാഴ്ച ജില്ലയിൽ എത്തും.
വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും രഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ, പൂപ്പാറമേഖലകളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുകയും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
കാട്ടാനശല്യം അതിരൂക്ഷമായ ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ ദ്രുതകർമസേനയിലെ വിദഗ്ദരുടെ സേവനം ആശ്വസകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.