ഇടുക്കി രൂപതയിൽ ഇന്നു ബൈബിൾ പ്രതിഷ്ഠാദിനം
1264827
Saturday, February 4, 2023 10:37 PM IST
കരിമ്പൻ: ഇടുക്കി രൂപതയിലെ എല്ലാം ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ഇന്ന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തണമെന്ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ആഹ്വാനം ചെയ്തു.
ആരെയും വെറുക്കാതെ ഏവരെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഉദാത്ത സ്നേഹത്തിന്റെ ആഹ്വാനമാണു വിശുദ്ധ ബൈബിൾ നൽകുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ ദൈവവചനത്തെ അഭിമാനത്തോടെ ചേർത്തു പിടിക്കാനും ആദരവോടെ വണങ്ങാനും പ്രാർഥനാപൂർവം വായിക്കാനും ധ്യാനിക്കാനും നമുക്കു കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പി.ജെ. ജോസഫ്
അനുശോചിച്ചു
തൊടുപുഴ: ചലച്ചിത്ര ഗാന ആസ്വാദകർ എന്നും ഓർത്തിരിക്കുന്ന നൂറുകണക്കിനു മധുര ഗാനങ്ങൾ സമ്മാനിച്ച നിത്യഹരിത ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ അനുശോചിച്ചു.
അരനൂറ്റാണ്ടു മുന്പു മലയാളത്തിൽ ആദ്യമായി പാടിയ അതേ സ്വരത്തിൽ ഇന്നും ഒട്ടേറെ ഗാനങ്ങൾ നമുക്കു സമ്മാനിച്ചിട്ടുണ്ട്. ആലാപന മാധുര്യംകൊണ്ടു സംഗീത ആസ്വാദകരുടെ മനം കവർന്ന വാണി ജയറാമിന്റെ വിയോഗം തീരാനഷ്ടമാണെന്നും ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.