നികുതിവർധനക്കെതിരേ കേരള കോണ്ഗ്രസ് മാർച്ച്
1265390
Monday, February 6, 2023 10:42 PM IST
തൊടുപുഴ: നികുതിനിർദേശം മാത്രമടങ്ങിയ ബജറ്റിനെതിരേ തൊടുപുഴയിൽ കേരള കോണ്ഗ്രസ് നടത്തിയ സിവിൽ സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരന്പി. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ നിർദേശത്തെത്തുടർന്നാണു ജില്ലാകമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.
ജനത്തിന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് പറഞ്ഞു. പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു.
ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് ചേരിയിൽ, ബ്ലെയിസ് ജി. വാഴയിൽ, കെ.എ. പരീത്, സണ്ണി കളപ്പുര, ജോസ് മാത്യു, അഡ്വ. ഷൈൻ വടക്കേക്കര, മാത്യു ജോണ് മാനുങ്കൽ, ടോമി കാവാലം, ലത്തീഫ് ഇല്ലിക്കൽ, എം.ടി. ജോണി, ടോമിച്ചൻ മുണ്ടുപാലം, മെജോ വി. കുര്യാക്കോസ്, സി.വി. സുനിത, ഷൈനി റെജി, ബൈജു വറവുങ്കൽ, ക്ലമന്റ് ഇമ്മാനുവൽ, ജോബി പൊന്നാട്ട്, ജെയ്സ് താനത്തുപറന്പിൽ, എ.എസ്. ജയൻ എന്നിവർ പ്രസംഗിച്ചു.