അണ്ണാറക്കണ്ണനും പക്ഷികൾക്കും ഇനി സ്കൂളിൽനിന്നു വെള്ളം കുടിക്കാം
1266071
Wednesday, February 8, 2023 11:07 PM IST
കട്ടപ്പന: വേനൽ കനത്തതോടെ ദാഹിച്ചുവലയുന്ന പക്ഷികൾക്കു കുടിനീർ നൽകി വിദ്യാർഥികൾ. മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളാണ് അണ്ണാറക്കണ്ണനും പക്ഷികൾക്കും കുടിക്കാനും കുളിക്കാനുമായി മണ്‍ചട്ടികളിൽ വെള്ളം നിറച്ചു കുളിരണിയിക്കുന്നത്.
സ്കൂൾ പരിസരത്തെ മരങ്ങളിലും സ്കൂളിനു മുകളിലുമായി പത്തു മണ്ചട്ടികളിലാണു വെള്ളം നിറച്ചിരിക്കുന്നത്.
സ്കൂൾ കോ-ഓർഡിനേറ്റർ ലിൻസി ജോർജാണ് ഈ ആശയം കുട്ടികളുമായി പങ്കുവച്ചത.് വിദ്യാർഥികൾ രണ്ടുദിവസത്തിലൊരിക്കൽ വെള്ളം മാറ്റി നിറയ്ക്കും.
പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി നിർവഹിച്ചു. വിദ്യാർഥികളായ ജിഷ്ണു കെ. ശിവൻ, രേഷ്മ ബിനീഷ്, ശ്യാം സുധാകരൻ, അസ്ന നിസാർ, ഹിമ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.