കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി
1278587
Saturday, March 18, 2023 10:19 PM IST
രാജാക്കാട്: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി വ്യാപാരിദന്പതികൾ മാതൃകയായി. രാജാക്കാട് കച്ചവടം നടത്തുന്ന കുഴികണ്ടത്തിൽ അപ്പച്ചനും ഭാര്യ റോസമ്മയുമാണ് സ്വർണാഭരണം ഉടമസ്ഥനു തിരികെ നൽകിയത്.
ചിന്നമ്മ ആന്റണി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചിരുന്ന മാല തിരിച്ചെടുത്തു കൊണ്ടുപോകുന്നതിനിടെയാണു നഷ്ടപ്പെട്ടത്. കടയുടെ മുന്നിൽനിന്നു റോസമ്മയ്ക്ക് ലഭിച്ച ഒരുപവൻ തൂക്കംവരുന്ന മാല ഉടമയെ കണ്ടെത്തി തിരികെ നൽകുകയായിരുന്നു.