26 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
1278603
Saturday, March 18, 2023 10:19 PM IST
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 26 ഇടങ്ങളിൽ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പി.ജെ. ജോസഫ് എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നു 80 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
മുനിസിപ്പൽ ഓഫീസിനു സമീപം സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് സ്വിച്ച് ഓണ്‍ ചെയ്തു നിർവഹിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി, കൗണ്‍സിലർമാരായ അഡ്വ. ജോസഫ് ജോണ്‍, കെ. ദീപക്, എം.എ. കരിം, ആർ. ഹരി, ടി.എസ്. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നു വർഷം വാറന്റിയോടുകൂടിയാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രധാന ജംഗ്ഷനുകളിലാണ് ലൈറ്റുകൾ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.