കർഷക തൊഴിലാളികൾക്ക് അധിവർഷാനുകൂല്യം നൽകണം
1279076
Sunday, March 19, 2023 10:17 PM IST
ചെറുതോണി: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായി പെൻഷൻ പറ്റിയതിനുശേഷം സർക്കാർ നൽകേണ്ട അധിവർഷാനുകൂല്യം വിതരണം നടത്തുന്നതിന് ജില്ലയ്ക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്നും 2022 വരെയുള്ള കുടിശിക തുക ഉടൻ അനുവദിക്കണമെന്നും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിസിസി ഓഫീസിൽ കൂടിയ ഡികെടിഎഫ് ജില്ലാ കമ്മിറ്റിയിൽ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. സാജു കാഞ്ഞിരത്താംകുന്നേൽ, ബി.ശശിധരൻ നായർ, മോഹനൻ നായർ, കെ.എം. കുര്യാക്കോസ്, ഇബ്രാഹിം കരിക്കുളം, ജോസഫ് അമ്പലത്തുങ്കൽ, ഇ.വി. ദേവസ്യ, മോഹൻ തോമസ് എന്നിവർ പ്രസംഗിച്ചു.