പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 50കാരനു ഏഴു വർഷം കഠിനതടവ്
1279405
Monday, March 20, 2023 10:43 PM IST
ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയ്യപ്പൻകോവിൽ തോണിത്തടി താഴത്തുമോടയിൽ ജോൺസന് (നോബിൾ-50 )ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും. കട്ടപ്പന ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ഫിലിപ് തോമസാണ് ശിക്ഷ വിധിച്ചത്.
ഭാര്യ മരിച്ച ജോൺസൺ ഉപ്പുതറ പള്ളി ഭാഗത്ത് മറ്റൊരു സ്ത്രീയുടെ കൂടെയായിരുന്നു താമസം. ഈ സമയം ഇയാളുടെ തോണിത്തടിയിലെ വീടിനു സമീപമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ എസ്ഐ കെ.എച്ച്. ഹാഷിം ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സുസ്മിത ജോൺ കോടതിയിൽ ഹാജരായി.
നിയന്ത്രണംവിട്ട പിക്കപ്പ്
തിട്ടയിൽ ഇടിച്ചു മറിഞ്ഞു
പീരുമേട്: പീരുമേടിനു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് തിട്ടയിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നു കച്ചി കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.