അവധിക്കാല സൗജന്യ ഇംഗ്ലീഷ് പരിശീലനം
1279407
Monday, March 20, 2023 10:43 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിൽ അവധിക്കാല ഇംഗ്ലീഷ് പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ആരംഭിക്കും. ഐഇഎൽടിഎസ് കോഴ്സിലേക്കുള്ള തുടക്കമായിട്ടാണ് പരിശീലനം.
നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുളള കുട്ടികൾക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്.
ഏപ്രിൽ ഒന്നു മുതൽ മേയ് 30 വരെ ഗൂഗിൾ മീറ്റിലൂടെയായിരിക്കും പരിശീലനം നടത്തുക. ഏതു സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതമുള്ള രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകളെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. താത്പര്യമുള്ളവർ 31നകം 9747974906, 9447981065 നമ്പറിൽ കുട്ടിയുടെ പേര്, സ്കൂൾ, വാട്സ്ആപ് നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യണം.
തിരിച്ചറിയൽ
കാർഡ്
വിതരണം
തൊടുപുഴ: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷൻസ് അസോസിയേഷൻ തൊടുപുഴ മേഖല പൊതുയോഗവും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് ജഗൻ ജോർജ് അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എ.വി.ജേക്കബിന് തിരിച്ചറിയൽ കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു, സംസ്ഥാന ട്രഷറർ സാജൻ ചാണ്ടി, വി.കെ. സുരേഷ്, പി.ആർ. ഹരിദാസ്, ടി.കെ. ജോയി താന്നിക്കൽ, നോജൻ തോമസ്, ജയ്മോൻ പൗലോസ്, കെ.എസ്.മധുസൂദനൻ. എ.എൻ. മോഹൻ, ബിജു മാത്യു, സിജോ എം. പൗലോസ് എന്നിവർ പ്രസംഗിച്ചു.