സ്കൂൾ ഉച്ചഭക്ഷണ കുടിശിക അനുവദിക്കണം: കെപിഎസ്ടിഎ
1282595
Thursday, March 30, 2023 10:35 PM IST
തൊടുപുഴ: ഭിന്നശേഷി വിഷയത്തിൽ സർക്കാർ അലംഭാവം വെടിഞ്ഞ് മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ഉച്ചഭക്ഷണ തുക വർധിപ്പിച്ച് മുഴുവൻ കുടിശികയും ഉടൻ വിതരണം ചെയ്യുക, ഹയർ സെക്കൻഡറി അധ്യാപക തസ്തികകൾ നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഗവ. പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ഡിഡിഇ ഓഫീസിനു മുന്നിൽ കെപിഎസ്ടിഎയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് ഡെയ്സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. പി.എം. നാസർ അധ്യക്ഷത വഹിച്ചു. ജോബിൻ കളത്തിക്കാട്ടിൽ, സജി ടി. ജോസഫ്, ജോർജ് ജേക്കബ്, സജി മാത്യു, ബിജു ജോസഫ്, അജീഷ് കുമാർ, സുനിൽ ടി. തോമസ്, ഷിന്റോ ജോർജ്, സിബി കെ. ജോർജ്, ജോസ് കെ. സെബാസ്റ്റ്യൻ, അനീഷ് കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.