സിങ്കുകണ്ടത്ത് രാപ്പകൽ സമരം മൂന്നാം ദിനത്തിൽ
1283199
Saturday, April 1, 2023 10:42 PM IST
രാജകുമാരി: അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതിനെതിരേയുള്ള കോടതിവിധിയില്‍ പ്രതിഷേധിച്ച് ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം മൂന്നാം ദിവസത്തിലെത്തി. പകല്‍ സമരത്തിൽ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവർ പങ്കെടുത്തു. രാത്രിയില്‍ പുരുഷന്മാരാണ് സമരപ്പന്തലിലുളളത്.
കുങ്കി താവളമായി മാറിയ സിമന്റ് പാലത്തിന് ഒന്നര കിലോമീറ്റർ ദൂരത്താണ് ജനവാസമേഖലയായ സിങ്കുകണ്ടം. ഇന്നലെ എ. രാജ, എ.കെ. മണി, ഡി. കുമാർ, ഷൈലജ സുരേന്ദ്രൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
കാട്ടാനക്കൂട്ടം ഒരേക്കറോളം
ഏലകൃഷി നശിപ്പിച്ചു
രാജകുമാരി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഒരേക്കറോളം ഏലത്തോട്ടം കഴിഞ്ഞ രാത്രിയിലെത്തിയ അരിക്കൊമ്പൻ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം നശിപ്പിച്ചു. ചിന്നക്കനാൽ ഒൻപതാം വാർഡ് മെംബർ ശ്രീകുമാറിന്റെ കൃഷിയിടമാണ് നശിപ്പിച്ചത്.
രാത്രി പത്തോടെ എത്തിയ കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് തുടർന്നു. രാത്രിയിൽ പ്രദേശത്ത് കാട്ടാനകളെകണ്ട് ഭയന്നോടിയ വത്സൻ, വിൻസന്റ് എന്നിവർക്ക് വീണു പരിക്കേറ്റു.
ഒരു മാസമായി ഈ മേഖലയിൽ നിരവധി ഏക്കർ കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചത്. സിമന്റ് പാലത്തിനരികിലെത്തിയ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരുടെ നേരെ ചിഹ്നംവിളിച്ച് പാഞ്ഞടുത്തിരുന്നു.