കാഞ്ഞിരപ്പള്ളി രൂപതയില്‍ മരിയന്‍ പ്രാർഥനാദിനാചരണം
1298322
Monday, May 29, 2023 10:02 PM IST
കാഞ്ഞിരപ്പള്ളി: റോമില്‍ ഒക്ടോബറില്‍ നടത്തുന്ന മെത്രാന്മാരുടെ സിനഡിനൊരുക്കമായി കാഞ്ഞിരപ്പള്ളി രൂപതയില്‍ നാളെ മരിയന്‍ പ്രാർഥനാദിനമായി ആചരിക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മാര്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ നിര്‍ദേശത്തെത്തുടർന്നാണ് മരിയന്‍ പ്രാർഥനാദിനം ആചരിക്കുന്നതെന്ന് മാര്‍ ജോസ് പുളിക്കല്‍ രൂപതാംഗങ്ങള്‍ക്കായി നല്കിയ സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തി.
ദിനാചരണത്തിന്റെ ഭാഗമായി രൂപതാധ്യക്ഷന്‍ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും മരിയന്‍ പ്രാര്‍ഥനാദിനമായി ആചരിക്കും.