കെ-​ഫോ​ണ്‍: ജി​ല്ല​യി​ൽ 1052 ക​ണ​ക്ഷ​നു​ക​ൾ
Monday, June 5, 2023 10:55 PM IST
ഇ​ടു​ക്കി: എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ലും തു​ട​ക്ക​മാ​യി. ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 100 വീ​ടു​ക​ൾ എ​ന്ന ക​ണ​ക്കി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 14,000 കു​ടും​ബ​ങ്ങ​ളി​ലേ​ക്കും 30,000ൽ​പ​രം ഓ​ഫീ​സു​ക​ളി​ലേ​ക്കും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​ക​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്.
ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1,396 ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 1,052 എ​ണ്ണം പൂ​ർ​ത്തി​യാ​യി. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി, അ​റ​ക്കു​ളം ക​ഞ്ഞി​ക്കു​ഴി, കൊ​ന്ന​ത്ത​ടി, കു​ട​യ​ത്തൂ​ർ, കാ​ഞ്ഞാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലു​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 123 കു​ടും​ബ​ങ്ങ​ളി​ലാ​ണ് കെ-​ഫോ​ണ്‍ ഇ​ന്‍റ​ർ​നെ​റ്റ് എ​ത്തു​ക.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ഹൗ​സിം​ഗ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഷാ​ജി കാ​ഞ്ഞ​മ​ല, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജേ​ക്ക​ബ്, ഇ​ടു​ക്കി ഭു​രേ​ഖ ത​ഹ​സി​ൽ​ദാ​ർ മി​നി കെ. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.