ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1335345
Wednesday, September 13, 2023 7:07 AM IST
തൊടുപുഴ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മടക്കത്താനം തൊട്ടിയിൽ മോഹനന്റെ മകൻ അമിത് (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.15 ഓടെ മടക്കത്താനം അച്ചൻ കവലയിലായിരുന്നു അപകടം. തൊടുപുഴയിൽ സഹകരണ ബാങ്ക് ജീവനക്കാരനായ അമിത് ബൈക്കിൽ വീട്ടിലേക്ക് വരുന്പോൾ എതിരേവന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: ഡോ. ബിജിമോൾ.