വീ​ടുനി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി കൈ​മാ​റി
Friday, September 22, 2023 12:08 AM IST
വ​ണ്ണ​പ്പു​റം: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ന​ൽ​കു​ന്ന മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് കൈ​മാ​റി. സി​ബി ജേ​ക്ക​ബ് പ​ട​ന്ന​മാ​ക്ക​ലി​നും കു​ടും​ബ​ത്തി​നു​മാ​ണ് സ്ഥ​ലം ന​ൽ​കി​യ​ത്.

സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ ന​ൽ​കി​യ ജി​ജി മ​ഞ്ഞ​ക്കു​ന്നേ​ലി​നെ​യും കു​ടും​ബ​ത്തെ​യും ക​ള​ക്ട​ർ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ എം. ​കെ.​ബൈ​ജു​മോ​ൻ, പൊ​ന്ന​മ്മ ഗോ​പാ​ല​ൻ, ഡോ. ​പ്രീ​തി അ​ഗ​സ്റ്റി​ൻ , അ​ഞ്ജി​ത ജ​യ​ൻ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എം.​ജെ. ജേ​ക്ക​ബ്, ഷൈ​നി റെ​ജി, ജെ​പി​സി ബി​ൻ​സ് സി. ​തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടോ​മി തോ​മ​സ് കാ​വാ​ലം, ആ​ൻ​സി സോ​ജ​ൻ, മെം​ബ​ർ​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് ജോ​സ്, കെ.​കെ.​ര​വി, ജി​ജി സു​രേ​ന്ദ്ര​ൻ, മി​നി ആ​ന്‍റ​ണി, ടെ​സി​മോ​ൾ മാ​ത്യു, ഡാ​നി​മോ​ൾ വ​ർ​ഗീ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​ജെ.​അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.