ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്ഥി​രം-ക​രാ​ർ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്കം
Monday, September 25, 2023 10:42 PM IST
തൊ​ടു​പു​ഴ: ജോ​ലിഭാ​ര​ത്തെ ചൊ​ല്ലി ആ​രോ​ഗ്യ​വ​കു​പ്പി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രും ക​രാ​ർ ജീവന ക്കാരും തമ്മിൽ ത​ർ​ക്കം. നി​ല​വി​ൽ ജോ​ലി​ഭാ​ര​ത്താ​ൽ വ​ല​യു​ന്ന വ​കു​പ്പി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പു​തു​താ​യി വ​കു​പ്പി​ൽ ന​ട​പ്പാ​ക്കി​യ ഏ​കാ​രോ​ഗ്യ​ പ​ദ്ധ​തി​യു​ടെ അ​ധി​ക ജോ​ലിഭാ​രംകൂ​ടി ത​ങ്ങ​ൾ പേ​റേ​ണ്ടിവ​രു​ന്നു​വെ​ന്ന​താ​ണ് ഇ​വ​രു​ടെ പ​രാ​തി​ക്കു കാ​ര​ണം. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് മെ​ന്‍റ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം ആ​രോ​ഗ്യ​വ​കു​പ്പി​ൽനി​ന്ന് സൂ​പ്പ​ർ​വൈ​സ​റി ത​സ്തി​ക​യി​ൽനി​ന്നു വി​ര​മി​ച്ച​വ​രാ​ണ്.

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക ഇ​വ​രു​ടെ ചു​മ​ത​ല​യാ​ണ്. ഇ​വ​ർ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡു​ക​ൾ തോ​റും ഏ​ഴു വീ​തം ക​മ്യൂ​ണി​റ്റി മെ​ന്‍റ​ർ​മാ​രെ​യും കൂ​ടാ​തെ 49 ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക, മാ​സം തോ​റും ഇ​വ​രി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ശേ​ഖ​രി​ച്ച് മേ​ൽ​ഘ​ട​ക​ത്തി​ൽ അ​യ​യ്ക്കു​ക ഉ​ൾ​പ്പെ​ടെ​യു​ള്ളവ നി​ർവ​ഹി​ക്കു​ക​യ​ണ് മെ​ന്‍റ​ർ​മാ​രു​ടെ ജോ​ലി.

എ​ന്നാ​ൽ, ഇ​വ​ർ ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യാ​തെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. ത​ങ്ങ​ൾ ഇ​പ്പോ​ൾ അ​ധി​ക ജോ​ലി​ഭാ​രം കൊ​ണ്ടു വ​ല​യു​ക​യാ​ണെ​ന്നും ഏ​കാ​രോ​ഗ്യ പ​ദ്ധ​തി​യ്ക്കാ​യി നി​യോ​ഗി​ച്ച​വ​ർ ചെ​യ്യേ​ണ്ട ജോ​ലി ത​ങ്ങ​ളു​ടെ മേ​ൽ​ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. മെ​ന്‍റ​ർ​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് ഏ​ത് ഓ​ഫീ​സി​ലാ​ണെ​ന്നോ ഇ​വ​ർ ജോ​ലി​ക്കെ​ത്തു​ന്നു​ണ്ടോ എ​ന്നു പോ​ലും പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഇ​വ​രി​ൽ പ​ല​രും മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​താ​യും സ​ർ​ക്കാ​ർ വേ​ത​നം കൈ​പ്പ​റ്റു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട് . ജോ​ലി​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​രോ​ഗ്യവ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ.