കെഎസ്ആർടിസി സർവീസുകൾ മുടങ്ങുന്നതായി ആരോപണം
1338794
Wednesday, September 27, 2023 11:14 PM IST
കട്ടപ്പന: കെഎസ്ആർടി കട്ടപ്പന സബ് ഡിപ്പോയിൽനിന്നുള്ള ഗ്രാമീണ സർവീസുകൾ മുടങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞ രണ്ട് ദിവസമായി മികച്ച വരുമാനം ലഭിക്കുന്ന പല ഹ്രസ്വദൂര സർവീസുകളും മുടങ്ങുകയാണ്.
കട്ടപ്പന-കോവിൽമല, കട്ടപ്പന-തൊടുപുഴ, കട്ടപ്പന-കടമാക്കുഴി സർവീസുകൾ ഉൾപ്പടെയാണ് മുടങ്ങിയത്. ബസുകൾ അറ്റകുറ്റപണികൾക്കായി വർക്ക്ഷോപ്പിൽ കയറ്റിയതാണ് സർവീസുകൾ മുടങ്ങുവാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
മുന്നറിയിപ്പില്ലാതെ സർവീസ് മുടക്കിയത് കാരണം കെഎസ്ആർടിക്കുണ്ടായ നഷ്ടത്തിന് പുറമേ ഇവയെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിത്.