വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​നം
Sunday, October 1, 2023 11:02 PM IST
കോ​ടി​ക്കു​ളം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​യര​ക്ഷ​യ്ക്കും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​യ്ക്കും സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ലീ​മ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​ണ​മാ​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​രി​ശീ​ല​ക​ൻ ബേ​ബി വ​ർ​ഗീ​സ് അ​റി​യി​ച്ചു.