പ​രീ​ക്ഷാ​ഡ്യൂ​ട്ടി: പ്രൈ​മ​റി മേ​ഖ​ല​യു​ടെ താ​ളംതെ​റ്റി​ക്കു​ന്നു
Saturday, March 2, 2024 3:09 AM IST
തൊ​ടു​പു​ഴ: ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്ക് പ്രൈ​മ​റി അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തു​മൂ​ലം പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ്കൂ​ൾ വാ​ർ​ഷി​കം, വാ​ർ​ഷി​ക പ​രീ​ക്ഷ എ​ന്നി​വ​യു​ടെ​യും താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ഹൈ​സ്കൂ​ൾ അ​റ്റാ​ച്ച്ഡ് എ​ൽ​പി, യുപി സ്കൂ​ളു​ക​ളി​ൽനി​ന്നു മാ​ത്ര​മേ അ​ധ്യാ​പ​ക​രെ പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​വൂ എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ടാ​ണ് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് പ്രൈ​മ​റി സ്കൂ​ളു​ക​ളി​ൽനി​ന്ന് അ​ധ്യാ​പ​ക​രെ വ്യാ​പ​ക​മാ​യി ക​ട്ട​പ്പ​ന ഡിഇഒ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡെ​യ്സ​ണ്‍ മാ​ത്യു, സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ഫി​ലി​പ്പ​ച്ച​ൻ, വി.ഡി. ഏ​ബ്ര​ഹാം, സി. ​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബി​ജോ​യി മാ​ത്യു, പി.എം. നാ​സ​ർ, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.