വേനൽ കടുത്തു; കാട്ടാനകൾ ദേശീയപാതയിൽ
1415690
Thursday, April 11, 2024 3:33 AM IST
അടിമാലി: വേനൽ കടുത്തതോടെ കാട്ടാനകൾ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഇറങ്ങുന്നത് നിത്യസംഭവമായി. നേര്യമംഗലം വനത്തിൽനിന്നിറങ്ങിയ ആനകൾ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അഞ്ചാംമൈലിനു സമീപം ഇന്നലെ രാവിലെ മുതൽ റോഡിന്റെ സൈഡിൽ നില ഉറപ്പിച്ചിരിക്കുകയാണ്.