തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം: ജി​ല്ല​യി​ൽ ഡ​ബി​ൾ ഡ​ക്ക​ർ എ​ത്തി
Saturday, April 13, 2024 2:55 AM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​ൻ കെഎ​സ്ആ​ർ​ടി​സിയു​ടെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മൂ​ന്നാ​റി​ലെ​ത്തി. പ​ഴ​യ മൂ​ന്നാ​റി​ലെ ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ് പ്ലാ​ന്‍റേ​ഷ​ൻ മൈ​താ​ന​ത്ത് ജി​ല്ലാ ക​ള​ക്‌ടർ ഷീ​ബ ജോ​ർ​ജ് ബ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മൂ​ന്നാ​റി​ൽനി​ന്ന് ആ​ന​യി​റ​ങ്ക​ൽ വ​രെ​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക. ദി​വ​സേ​ന മൂ​ന്ന് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.

മൂ​ന്നാ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് സി​ഗ്ന​ൽ പോ​യി​ന്‍റ്, ചൊ​ക്ര​മു​ടി, ആ​ന​യി​റ​ങ്ക​ൽ, ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി തി​രി​കെ ഡി​പ്പോ​യി​ലെ​ത്തും. ബ​സി​ന്‍റെ ര​ണ്ടു നി​ല​ക​ളി​ൽ ഓ​രോ​ന്നി​ലും 25 വീ​തം 50 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും.

സൗ​ജ​ന്യ നി​ര​ക്കി​ലാ​ണ് യാ​ത്ര​യെ​ങ്കി​ലും പാ​സ് മു​ഖേ​ന നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​റി​ലെ ഡി​ടി​പി​സി കൗ​ണ്ട​റി​ൽനി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പാ​സ് ല​ഭി​ക്കും. ബ​സ് പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മുന്പ് പാ​സ് ന​ൽ​കും. ബ​സി​ൽ പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.