കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി
Friday, April 19, 2024 12:42 AM IST
ക​രി​മ​ണ്ണൂ​ർ: മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ടു​ന്പ​ന്നൂ​ർ കു​രു​മു​ള്ളി​ൽ ഷൈ​നി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്നി​രു​ന്ന കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി.

കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യും പ​രാ​തി​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ പ​ശു​ക്ക​ളെ വാ​ങ്ങാ​ൻ പോ​കാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും കാ​റു​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് പ​രാ​തി.


കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​വ​രെക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ വാ​ഹ​ന മോ​ഷ​ണ​മ​ല്ല സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.