മണ്ണിടിഞ്ഞ് ക്ഷേത്രം അപകടാവസ്ഥയിൽ
1425265
Monday, May 27, 2024 2:12 AM IST
ചെറുതോണി: വാഴത്തോപ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ഭീഷണിയായി വൻതോതിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്.
2013 ൽ ക്ഷേത്രത്തിന് ഭീഷണിയായി സമാന രീതിയിൽ മണ്ണിടിഞ്ഞിരുന്നു. എംഎൽഎ ആയിരുന്ന റോഷി അഗസ്റ്റിൻ അനുവദിച്ച ഫണ്ടുപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു. 2018-ൽ അതിശക്തമായ പ്രളയത്തിൽ പോലും ഇത്രയും അപകടകരമായ രീതിയിൽ ഇവിടെ മണ്ണിടിഞ്ഞിരുന്നില്ല.പരിഹാരമുണ്ടായില്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് ക്ഷേത്രം ഭരണസമിതിയും വിശ്വാസികളും.