ദീപിക, മലയാളിയെ വായിക്കാൻ പരിശീലിപ്പിച്ച പത്രം: മോൺ. ജോസ് പ്ലാച്ചിക്കൽ
1428985
Thursday, June 13, 2024 4:01 AM IST
കരിമ്പൻ: മലയാളിയെ വായിക്കാൻ പരിശീലിപ്പിച്ച പത്രമാണ് ദീപികയെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര കുടിയേറ്റ ജനതയുടെ ജീവിത പ്രശ്നങ്ങളിൽ അവരുടെ നാവായി മാറിയ പത്രമാണ് ദീപിക.
സത്യസന്ധമായ വാർത്തകൾ ജനസമക്ഷം അവതരിപ്പിക്കുന്നതിലും മാധ്യമധർമം പാലിക്കുന്നതിലും ദീപിക കാണിക്കുന്ന ആത്മാർഥതയും സത്യസന്ധതയും വിലമതിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിന് ദീപിക നമ്മുടെ ഭാഷാ പദ്ധതി ഏറെ സഹായിക്കുന്നുവെന്നും വികാരി ജനറാൾ പറഞ്ഞു. സ്കൂൾ മാനേജർ റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപതാ ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കൊമ്പിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി ജോസഫ്, അസി. മാനേജർ ഫാ. ജോസഫ് പള്ളിവാതുക്കൽ, സർക്കുലേഷൻ ഏരിയ മാനേജർ ഷാജി ചിലമ്പിൽ, പിടിഎ പ്രസിഡന്റ്് സിജോ കൊച്ചുമുട്ടത്ത്, എംപിടി എ പ്രസിഡന്റ് ബിനോമോൾ,സജി ആന്റണി, സിസ്റ്റർ ലിസ്ബത്ത് സിഎംസി എന്നിവർ പ്രസംഗിച്ചു.