ദീപിക-ലക്ഷ്യ കരിയർ ഗൈഡൻസ് സെമിനാറും വിദ്യാർഥികളെ ആദരിക്കലും നാളെ
1429173
Friday, June 14, 2024 3:29 AM IST
തൊടുപുഴ: ദീപികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും സംയുക്തമായി നടത്തുന്ന കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാറും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും പരിശീലിപ്പിച്ച അധ്യാപകർക്കുമുള്ള അനുമോദനവും നാളെ രാവിലെ പത്തിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളി പാരിഷ്ഹാളിൽ നടക്കും.
പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ,
ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.സി. തോമസ്, ദീപിക പബ്ലിക് റിലേഷൻസ് ആന്‍ഡ് മാർക്കറ്റിംഗ് അസി. ജനറൽ മാനേജർ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ പ്രസംഗിക്കും. കരിയർ ഗൈഡൻസ് സെമിനാറിന് ലക്ഷ്യ ടീം നേതൃത്വം നൽകും.