ഓട്ടോ ഡ്രൈവർക്കു നേരേ വധശ്രമം
1429178
Friday, June 14, 2024 3:29 AM IST
തൊടുപുഴ: ഓട്ടോ വിളിച്ചു പോകുന്നതിനിടെ യാത്രക്കാരൻ ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചു. വണ്ണപ്പുറത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
വണ്ണപ്പുറം എസ്എൻഎം സ്കൂൾ പരിസരത്തെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ചെറുപുരയിൽ ഡാലിക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
അന്വേഷണത്തിൽ അക്രമിയെ കണ്ടെത്തിയെങ്കിലും ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ കേസെടുത്തിട്ടില്ലെന്ന് കാളിയാർ പോലീസ് പറഞ്ഞു.
സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിച്ച് അന്പലപ്പടി ഭാഗത്തേക്ക് പോകാനാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അന്പലപ്പടിയിൽ എത്തുന്നതിനു മുന്പ് ഇയാൾ ഡ്രൈവറുടെ കഴുത്തിൽ തോർത്ത് മുറുക്കുകയായിരുന്നു.
ഒരുവിധം ഓട്ടോ നിർത്തിയ ഡ്രൈവർ ചാടിയിറങ്ങി. ഒപ്പം ഇറങ്ങിയ യാത്രക്കാരൻ ഡാലിയുടെ മൂക്ക് ഇടിച്ചു തകർത്തു.